Activate your premium subscription today
Tuesday, Apr 8, 2025
ആലപ്പുഴ∙ കേരളം എല്ലാറ്റിലും ഒന്നാമതാണെന്ന സ്വയം പുകഴ്ത്തൽ നിർത്തണമെന്ന് മുൻമന്ത്രി ജി.സുധാകരൻ. സ്വയം പുകഴ്ത്തുമ്പോൾ ഇവിടത്തെ സ്ഥിതി പഠിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പ്രധാനമാണ്. പക്ഷേ, കേരളത്തിൽ ഇതൊന്നും നല്ല നിലയിലല്ല. ലഹരിയിലും മുന്നിലാണ്. സർക്കാരിന്റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
ആലപ്പുഴ ∙ ചേർത്തലയിലെ ഡോക്ടർ ദമ്പതികളെ 7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പിനിരയാക്കിയ സംഘത്തിൽ തയ്വാൻ വനിതയുമുണ്ടെന്നു സൂചന. ഗുജറാത്തിലെ ജയിലിൽ നിന്നെത്തിച്ചു ചോദ്യം ചെയ്ത തയ്വാൻ, ജാർഖണ്ഡ് സ്വദേശികളിൽ നിന്നു ലഭിച്ച വിവരങ്ങൾ ചേർത്തു പൊലീസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യാന്തര ബന്ധമുള്ള
മാന്നാർ ∙ അപ്പർ കുട്ടനാട്ടിലെ കൂടുതൽ പാടശേഖരങ്ങളിൽ കൊയ്ത്തു തുടങ്ങി. എന്നാൽ നെല്ലുസംഭരണം മന്ദഗതിയിലാണെന്നു കർഷകർക്കു പരാതി. ചെന്നിത്തല പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലും കൊയ്ത്തു തുടങ്ങി. മാന്നാറിലെ ഇടപുഞ്ച കിഴക്ക് പടിഞ്ഞാറ് പാടശേഖരങ്ങളിൽ മാത്രമാണ് കൊയ്ത്തു ആരംഭിച്ചത്. ചെന്നിത്തല 1, 9 എന്നീ
ആലപ്പുഴ ∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിയാക്കി എസ്എഫ്ഐഒ കേസെടുത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ പുരുഷ പൊലീസ് മർദിച്ചതിൽ ക്ഷുഭിതരായ പ്രവർത്തകർ
ആലപ്പുഴ∙ തീരക്കടലിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന തെർമോക്കോൾ നിർമിത ചെറുവള്ളങ്ങൾക്കു (പൊന്തുവള്ളം) നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. തെർമോക്കോളിൽ പ്ലാസ്റ്റിക് ഷീറ്റ് ചുറ്റി നിർമിക്കുന്ന പൊന്തുവള്ളങ്ങൾ സുരക്ഷിതമല്ലെന്നും രാജ്യസുരക്ഷയ്ക്കു ഭീഷണിയാന്നെന്നും ചൂണ്ടിക്കാട്ടിയാണു നിയന്ത്രണം ഏർപ്പെടുത്താൻ
മാവേലിക്കര ∙ ചെട്ടികുളങ്ങര കണ്ണമംഗലത്തെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്കു പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി എഴുപതോളം പേരെ കടിച്ച തെരുവുനായയാണിതെന്നു നാട്ടുകാർ പറഞ്ഞു. കണ്ണമംഗലത്തു കഴിഞ്ഞ ദിവസം കുഴിച്ചു മൂടിയ നായയെ നഗരസഭ,
ചെങ്ങന്നൂർ ∙ ആലാ പഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷം. കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികൾ കർഷകരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നികൾ 9-ാം വാർഡിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കിടായിക്കുഴിയിൽ രാജന്റെ 25 ഏത്തവാഴ, 30 മൂട് ചേന, ആമചാത്രയിൽ എ.സി. തോമസിന്റെ 50 മൂട് ചേന, 15 മൂട്
ആലപ്പുഴ ∙ ബീച്ചിൽ ഭീതി പരത്തുന്ന തെരുവുനായ്ക്കൾ ഫ്രഞ്ച് വനിതയെ കടിച്ചു. വിനോദ സഞ്ചാരി കെസ്നോട്ട് (55) എന്ന വനിതയ്ക്കാണ് ഇന്നലെ കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ ലൈഫ് ഗാർഡ് സി.എ.അനിൽകുമാർ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി.
എടത്വ∙ സംഭരിച്ച നെല്ല് തിരികെ റോഡിൽ തള്ളി കർഷകരോടു ക്രൂരത കാട്ടി മില്ലുകാർ. പിന്നീട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഇടപെടലിൽ ഇടനിലക്കാരൻ തന്നെ മറ്റൊരു ലോറി അയച്ച് ഇന്നലെ വൈകിട്ട് നെല്ല് ഏറ്റെടുത്തു. ഇതിനായി കർഷകർ അധികമായി ചെലവാക്കേണ്ടി വന്നത് ആയിരക്കണക്കിന് രൂപ. നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന 52
വൈദ്യുതി മുടക്കം ചെങ്ങന്നൂർ ∙ അരമന, കൊട്ടാരത്തിൽപ്പടി, മൂലേഴം കോളനി, പാണ്ഡവൻപാറ നമ്പർ 1, 2, കോതാലിപ്പടി, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും. സ്കൂൾ പ്രവേശനം പുന്നപ്ര ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അടുത്ത അധ്യയന വർഷം വിവിധ ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.