ADVERTISEMENT

മഴയിൽ മനോഹരമാകുന്ന നാട്ടുമ്പുറ കാഴ്ചകൾ ആസ്വദിച്ചൊരു മൺസൂൺ യാത്ര ആഗ്രഹിക്കുന്നവർക്കു ചേലക്കര വഴി വരാം. നിളയുടെയും ഗായത്രിപ്പുഴയുടെയും നിറക്കാഴ്ചകൾ കാണാം. മായന്നൂരിലെ വയലോരത്തു നിന്നു കാണാവുന്ന കൂട്ടിൽ മുക്ക് തടയണ, ഗായത്രിപ്പുഴയിലെ ചീരക്കുഴി അണക്കെട്ട്, കൊണ്ടാഴി എഴുന്നള്ളത്തു കടവ് തടയണ എന്നിവിടങ്ങളിലെല്ലാം പുഴക്കാഴ്ചകൾ കാണാം. വലക്കാരിൽ നിന്നു മീൻ വാങ്ങാനും സൗകര്യമുണ്ട്. 

കാടിന്റെ കുളിരൊരുക്കുന്ന കാളിയാറോഡ് കളപ്പാറ പൂളക്കുണ്ട് വെള്ളച്ചാട്ടം, എളനാട് വനത്തിനകത്തെ മണ്ണാത്തിപ്പാറ ചോല എന്നിവയും മനോഹര മഴക്കാഴ്ചകളാണ്. വനാതിർത്തിയിലാണെങ്കിലും ധാരാളം പേർ മഴക്കാലത്ത് എത്തുന്നുണ്ട്. മലനിരകൾക്കു താഴെ വിശാലമായ പാടങ്ങളും തോടുകളുമൊക്കെയുള്ള തോന്നൂർക്കരയുടെ ഹരിത ഭംഗിയും കാണേണ്ടതാണ്. 

കൊണ്ടാഴി വാഴാട് ഉണ്ടിക്കൽ പാറയിലെ വെള്ളച്ചാട്ടം വനത്തിനുള്ളിൽ അല്ലാത്തതിനാൽ അപകട ഭയമില്ലാതെ ചെല്ലാം. കുട്ടികളോടൊത്തു വെള്ളത്തിൽ കളിക്കുകയും കുളിക്കുകയുമാവാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com