‘അവർ എന്റെ കയ്യിൽ സ്പർശിച്ചപ്പോൾ’, മദർ തെരേസയ്ക്കൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ച് വ്യവസായി

Mail This Article
ട്വിറ്ററിൽ ഹൃദ്യവും പ്രചോദനാത്മകവുമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന വ്യക്തിയാണ് വ്യവസായിയായ ഹർഷ ഗോയങ്ക. ക്രിസ്മസിനോട് അനുബന്ധിച്ച് മദർ തെരേസയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവയ്ക്കുകയാണ് അദ്ദേഹം. വർഷങ്ങൾക്കു മുൻപ് മദർ തെരേസയ്ക്കൊപ്പം പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രമാണ് ഗോയങ്ക പങ്കുവച്ചത്.
‘എപ്പോഴാണോ അവർ എന്റെ കൈകളിൽ സ്പർശിച്ചത്, ആ നിമിഷം എനിക്കുള്ളിലൂടെ ദയയുടെയും സമാധാനത്തിന്റെയും ഒരു തരംഗം കടന്നു പോയി. ഞാൻ അനുഗ്രഹീതനായി.’– എന്ന കുറിപ്പോടെയാണ് ഹർഷ ഗോയങ്ക ഹൃദ്യമായ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ട്വീറ്റ് നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തു.
ട്വീറ്റിനു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. മദർ തെരേസയ്ക്കുള്ള ആദരവ്. ഇന്ത്യയിലെ അടിസ്ഥാന വർഗത്തെ സഹായിച്ച വ്യക്തിയാണ് അവർ. ക്രിസ്മസിൽ നമ്മുടെ എല്ലാ ആദരവും മദർ തെരേസയോടാണ്. ’– എന്നാണ് ഫോട്ടോയുടെ താഴെ ഒരാൾ കമന്റ് ചെയ്തത്. ‘നന്മയുള്ള മനുഷ്യരോടൊപ്പം സമയം ചിലവഴിക്കുന്നതു തന്നെ നമ്മെ നന്മയുള്ളവരാക്കും. ’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘അവരെ കാണാൻ സാധിച്ചതിൽ താങ്കൾ ഭാഗ്യമുള്ള വ്യക്തിയാണ്. ദയയുള്ള ഹൃദയത്തിന് ഉടമയാണവർ. സ്നേഹവും ആദരവും ഉള്ള വ്യക്തി. ’– എന്ന് പലരും കമന്റ് ചെയ്തു.
English Summary: Harsh Goenka Posts Unseen Picture With Mother Teresa On Christmas: ''When She Touched My Hand...''