അപ്രതീക്ഷിതമായി പ്രേതമായി വന്ന് യുവതി; പേടിച്ചരണ്ട് നിലവിളിച്ച് ജനങ്ങൾ

Mail This Article
പലതരത്തിലുള്ള പ്രാങ്ക് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ പതിവു പ്രാങ്കുകളിൽ നിന്ന് വ്യത്യസ്തമായി ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭൂല്‍ ഭുലയ്യയിലെ മഞ്ജുളികയായി വേഷമിട്ട് ഒരു പെൺകുട്ടി ആളുകളെ പേടിപ്പിക്കുന്നതാണ് വിഡിയോ. വെളുത്ത തുണി കൊണ്ട് ശരീരം മൂടി നീളമുള്ള മുടി മുന്നിലേക്കിട്ട് ആളുകൾക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തുകയാണ് യുവതി.
രാജസ്ഥാനിലെ ഹവേലിയിൽ നിന്നാണ് വിഡിയോ എത്തുന്നത്. ട്വിറ്റർ യൂസറായ പ്രിഷ പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘മഞ്ജുളികയായി വേഷമിട്ടു. ഭരത്പൂര്‍ നിവാസികളെ ഭയപ്പെടുത്തിയപ്പോൾ.’– എന്ന കുറിപ്പോടെയാണു വിഡിയോ എത്തിയത്. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയായിരുന്നു.
വിഡിയോയ്ക്കു താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ‘പുതപ്പിനുള്ളിൽ നിന്ന് എങ്ങനെയാണ് ഇത്രയും ബാലൻസോെടെ നിങ്ങൾ പുറത്തേക്കു ചാടിയത്?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ഭരത്പൂരിൽ പോയപ്പോൾ ഞാൻ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ ലൊക്കേഷനോട് വളരെ സാദൃശ്യമുള്ള സ്ഥലമാണിത്. ഈ സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഭൂൽഭുലയ്യ നിർമിച്ചത്.’– എന്ന് മറ്റൊരു കമന്റും എത്തി. എന്നാൽ ഇങ്ങനെ ഭയപ്പെടത്തുന്നത് ശരിയല്ല. പലർക്കും ഹൃദയാഘാതം വരെ സംഭവിക്കാമെന്നും പലരും കമന്റ് ചെയ്തു.
English Summary: Woman Dressed As 'Manjulika' Scare People in Rajasthan