ADVERTISEMENT

ഫെബ്രുവരി 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: പഠിതാക്കൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും സാധിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ചെലവ് നിയന്ത്രിക്കുക. സ്വന്തം കാര്യങ്ങൾ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപ്പെടുന്ന പ്രവണത ഉപേക്ഷിക്കണം.

ഭരണി: ഭാഗ്യവർധനവും കളത്രപുത്ര സൗഖ്യവും ഉണ്ടാവും. വിദ്യാർഥികൾ പരീക്ഷയിൽ വിജയം നേടും. വ്യാപാര വിതരണ സമ്പ്രദായം വിപുലമാക്കുവാൻ കർമോത്സുകരായവരെ നിയമിക്കും. സമർപിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അനുമതി ലഭിക്കും. സാമ്പത്തിക ഇടപാടിൽ പിഴവുകൾ വരാതെ നോക്കണം.

കാർത്തിക: കർമമേഖലയിൽ പുരോഗതി പ്രകടമാകും. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം

രോഹിണി: സ്ഥാനഭ്രംശം ഉണ്ടാകുമെങ്കിലും അതുമൂലം ചില നന്മകളും വന്നു ചേരും. വേണ്ടപ്പെട്ട ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കുന്നതിൽ തളരാൻ പാടില്ല. ഉദരസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്തേക്കാം. പങ്കാളിയുടെ സഹായ സഹകരണം ഉണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം.

മകയിരം: വ്യക്തിബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാതെ നോക്കണം. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത്. പല കാര്യങ്ങളും ഇഷ്ടാനുസരണം കൊണ്ടുപോകുവാൻ കഴിഞ്ഞെന്ന് വരില്ല.

തിരുവാതിര: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. വിദ്യാർഥികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വരാധീനത്താൽ പുന:പരീക്ഷയിൽ വിജയം ഉണ്ടാകും. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയും.

പുണർതം: ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. ശുഭചിന്തകൾ ഗുണം ചെയ്യും. പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നല്ലത്. വസ്തു സംബന്ധമായ ഇടപാടുകൾക്ക് കാലതാമസം ഉണ്ടാകും.

പൂയം: ജീവിതപങ്കാളിക്ക് സംശയം തോന്നുന്ന ഒന്നും ചെയ്യരുത്. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവം നടത്തുക. അശുഭചിന്തകൾ ശക്തമാകുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകും. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ അഭിപ്രായം പറയുന്നത് തിരിച്ചടിയാകും. സമയം വെറുതെ കളയരുത്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം.

ആയില്യം: വ്യക്തിബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വാഹന ഉപയോഗം സൂക്ഷ്മതയോടു കൂടി വേണം. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വസ്തുസംബന്ധമായ ഇടപാടിൽ കാലതാമസം കാണുന്നു. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ മാതാപിതാക്കളുടെ വാക്കുകൾ ഉപകരിക്കും.

മകം: കോടതിക്കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. സങ്കൽപത്തിനനുസരിച്ച് ഉയരുന്നതിനുള്ള സാഹചര്യം കാണുന്നു. ബന്ധുജനങ്ങളുടെ സഹായം കൂടുതലായി ലഭിക്കും. വാഹനം വാങ്ങുന്നതിന് അവസരം കാണുന്നു. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

പൂരം: ബാധ്യതകളിൽ ചെന്നു ചാടാനിടയുണ്ട്. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ഉത്രം: അയൽവാസികളുമായുള്ള ബന്ധം തകരാറിലാവാൻ ഇടയുണ്ട്. അശുഭചിന്തകളും ദു:സംശയങ്ങളും ഒഴിവാക്കണം. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുവാനിടയുണ്ട്. ക്രയവിക്രയങ്ങളിൽ വിജയം പ്രതീക്ഷിക്കാം. കാര്യനിർവഹണ ശക്തി കൂടുതലായുണ്ടാകും.

അത്തം: ഉന്നത വ്യക്തിയുമായി ദൃഢമായ ബന്ധം ഉണ്ടാകും. പിതാവിന്റെ സ്വത്ത് അനുഭവയോഗ്യമാകും. സാഹചര്യങ്ങൾക്കനുസൃതമായി ജീവിക്കാൻ ശ്രമിക്കും. അനാവശ്യ ഉൾഭീതി ഒഴിവാക്കണം ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. എന്നാൽ പിടിവാശി മൂലം പല വിഷമങ്ങളും നേരിടും.

ചിത്തിര: ആർഭാടങ്ങൾ ഒഴിവാക്കണം. അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയും. അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കും. അലസത വെടിയണം. തൊഴിൽ മേഖലയിൽ തടസ്സങ്ങളുണ്ടാക്കുവാൻ ശത്രുക്കൾ ശ്രമിക്കും.

ചോതി: ക്ലേശകരമായ വിഷയങ്ങളാണെങ്കിലും വേണ്ട വിധത്തിൽ നിറവേറ്റുവാൻ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടിവരും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധിക്കണം.

വിശാഖം: ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. പ്രവർത്തന ശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. ആത്മപ്രശംസ ഒഴിവാക്കണം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണം. മാതാപിതാക്കളുടെ വിരോധം സമ്പാദിക്കാനിടയുള്ളതിനാൽ സൂക്ഷിക്കുക.

അനിഴം: ലളിതമായ ജീവിതശൈലി അവലംബിക്കുന്നതു വഴി മന:സ്സമാധാനമുണ്ടാകും. സഹപ്രവർത്തകരുമായി നീരസത്തിനിടയുണ്ട്. അകന്നു നിന്നവർ അടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. യാത്രാവേളകൾ കൂടുതൽ കരുതലോടുകൂടിയാവണം.

തൃക്കേട്ട: അർധമനസ്സോടു കൂടി ഏറ്റെടുത്ത തൊഴിൽ മേഖലകൾ പൂർണതയിലെത്തിക്കും. മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. ജീവിത വിജയത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കും. സ്വന്തം പരിശ്രമം മൂലം നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. അരുതാത്ത വാഗ്ദാനങ്ങളുടെ പേരിൽ സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും.

മൂലം: ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ബന്ധുജനങ്ങളുടെ സഹായമുണ്ടെങ്കിലും അത്യാവശ്യ സമയങ്ങളിൽ അത് ഉപകരിക്കാൻ കഴിഞ്ഞെന്നു വരില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് മൂലം ധനനഷ്ടമാണ് ഫലം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.

പൂരാടം: ജീവിത സൗഖ്യത്തിന് ചെറിയ ഉലച്ചിൽ തട്ടും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരേയും സഹായിക്കും. ചെലവ് അധികരിക്കും. സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം. സുഹൃത്തുക്കൾക്ക് വേണ്ടി ത്യാഗം സഹിക്കും.

ഉത്രാടം: വരവും ചെലവും തമ്മിൽ യോജിച്ചു പോകുന്നതിൽ നന്നെ പ്രയാസപ്പെടും. സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കുവാനുള്ള ശ്രമത്തിൽ മുള്ളവരുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ചതിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം. വീഴ്ച, ചതവ് ഇവ വരാതെ നോക്കുക.

തിരുവോണം: സാമ്പത്തിക ക്രയവിക്രയം ശ്രദ്ധാപൂർവം ചെയ്യുക. വിദ്യാർഥികൾക്ക് അലസത വർധിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും. ഔദ്യോഗിക ചുമതലകളും യാത്രാക്ലേശവും വർധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നു ചേരുന്നത് ആശ്വാസമാകും.

അവിട്ടം: ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വരും. യാത്രകൾ കഴിവതും കുറയ്ക്കുക. ശത്രുഭേദമന്യേ എല്ലാരേയും കണ്ണടച്ച് വിശ്വസിക്കരുത്. ഓഹരി ഇടപാടുകൾ സൂക്ഷിച്ചു ചെയ്യണം. ആലോചന ഇല്ലാത്ത സംഭാഷണങ്ങളും എടുത്തു ചാട്ടങ്ങളും വേണ്ട.

ചതയം: സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. അശ്രാന്തമായ പരിശ്രമത്താൽ തൊഴിൽ മേഖലകളിലുള്ള അനിശ്ചിതാവസ്ഥകളെ അതിജീവിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. തന്മയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്കു ഉപകരിക്കും. ദുഃശ്ശീലങ്ങൾ ഒഴിവാക്കുവാൻ ഉൾപ്രേരണ ഉണ്ടാകും. ഉദര- വാത- നാഡീരോഗങ്ങൾ ശല്യം ചെയ്തേക്കാം.

പൂരൂരുട്ടാതി: മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാക്കരുത്. യാത്രാവേളയിൽ ധനനഷ്ട സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടിവരും.

ഉത്തൃട്ടാതി: ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ മന:സമാധാനത്തിന് വഴിയൊരുക്കും. അസുഖങ്ങൾ ഉണ്ടോ എന്ന അനാവശ്യ തോന്നലുകൾ ഉപേക്ഷിക്കണം. വിരോധികളായിരുന്നവർ ലോഹ‌്യത്തിലായിത്തീരുമെങ്കിലും അവരുടെ സമീപനത്തിൽ കൂടുതൽ ശ്രദ്ധ വേണം. അപ്രതീക്ഷിതമായി പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടും.

രേവതി: മത്സരങ്ങൾ, നറുക്കെടുപ്പ് എന്നിവയിൽ വിജയ സാധ്യത ഉണ്ട്. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ ആശ്വാസമുണ്ടാകും. ധർമ പ്രവൃത്തിക്കും പുണ്യ പ്രവൃത്തികൾക്കും ആത്മാർഥമായി സഹകരിക്കും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ബന്ധുവിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതായി വരും.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോ: 9961442256

English Summary:

2024 February, Monthly Star Prediction by Prabhaseena C P

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com