ADVERTISEMENT

അത്തം:വിവിധ ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് അവധി എടുക്കേണ്ടി വന്നേക്കാം. ജോലി ഭാരം വർധിക്കും. വരവും ചെലവും തുല്യമായിരിക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ചിത്തിര:വ്യാപാരമേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സന്ധിസംഭാഷണം, പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കാവാനുള്ള അവസരം വന്നു ചേരുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ചോതി:ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. ഔദ്യോഗിക േമഖലകളിൽ ജോലി ഭാരം വർധിക്കും. വ്യാപാര വിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ വേണ്ടി വരും. ആത്മവിശ്വാസം വർധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ചോതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

വിശാഖം :വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കേണ്ടതായ സാഹചര്യം വന്നു ചേരുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur September 2024 / Atham, Chithira, Chothi, Vishakam

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com