അസൗകര്യങ്ങൾക്ക് നടുവിൽ ഇഎസ്ഐ ഡിസ്പെൻസറി; തകർന്ന് വീഴാറായ കെട്ടിടങ്ങൾ, കാട് കയറിയ പരിസരം
Mail This Article
കൊട്ടാരക്കര∙ കരീപ്ര ഇഎസ്ഐ ഡിസ്പെൻസറി അസൗകര്യങ്ങളുടെ നടുവിൽ. കാലപ്പഴക്കം വന്ന കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തനം. തകർന്ന് വീഴാറായ ഏഴ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ. കാട് കയറിയ മൂന്നര ഏക്കറോളം പരിസരം എന്നിങ്ങനെയാണ് ആശുപത്രിയുടെ ഭൗതികാവസ്ഥ. ഒരു കാലത്തെ എല്ലാ നാട്ടുകാരുടെയും ആശുപത്രിയായിരുന്നു. പിന്നീട് നിയന്ത്രണങ്ങൾ വന്നു. മൂന്ന് ഡോക്ടർമാരും ജീവനക്കാരും ഉള്ള ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കും ക്ലിനിക്കൽ ലാബിനും സൗകര്യം ഉണ്ട്.
അപ്ഗ്രേഡിനൊപ്പം അത്യാവശ്യഘട്ടത്തിൽ നാട്ടുകാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ആശുപത്രിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് വാക്സിനേഷൻ, ചികിത്സാ കേന്ദ്രമാക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ അംഗീകരിച്ചില്ല. ഗ്രാമീണ മേഖലയിലെ ആശുപത്രി എന്ന നിലയിൽ ജനങ്ങൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നാണ് ആവശ്യം. നിലവിൽ ദിവസവും വൈകിട്ട് ആറ് വരെയാണ് പ്രവർത്തനം.