കൊല്ലം ജില്ലയിൽ ഇന്ന് (04-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
ഒറ്റത്തവണ തീർപ്പാക്കൽ
ചാത്തന്നൂർ∙ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നു റവന്യു റിക്കവറി, ജപ്തി നടപടി നേരിടുന്നവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നടത്തും. 7ന് രാവിലെ 10 മുതൽ 2 വരെ ചാത്തന്നൂർ തിരുമുക്ക് വൈദ്യുതി ഭവനിൽ റവന്യു റിക്കവറി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് അദാലത്ത്. നിബന്ധനകൾക്കു വിധേയമായി സർചാർജിൽ വൻ ഇളവുകൾ നൽകും. അദാലത്തിനു ശേഷവും കുടിശിക അടയ്ക്കാത്തവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം.
പരവൂർ∙കോങ്ങാൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8 മുതൽ 2 വരെയും പൊട്ടിക്കഴികത്ത് മൂല ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു 2 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.