ADVERTISEMENT

കൊല്ലം∙ഇരവിപുരം റെയിൽവേ മേൽപാലം നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എം.നൗഷാദ് എംഎൽഎ. റെയിൽവേ സ്വന്തം നിലയിൽ നടത്തേണ്ട നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. മേൽപാലത്തിന് 13 സ്പാനുകളിൽ 3 സ്പാനുകളാണ് റെയിൽവേ നിർമിക്കേണ്ടത്. സംസ്ഥാന സർക്കാർ ഏജൻസിയായ ആർബിഡിസികെ നിർമിക്കേണ്ട 10 സ്പാനുകളുടെയും നിർമാണവും ഗർഡർ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി.

ഗർഡറുകളുടെയും ഡക്ക് സ്ലാബുകളും സ്ഥാപിക്കുന്ന ജോലികൾ സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോയെന്നും എംഎൽഎ പറഞ്ഞു.വെള്ളമണൽ ഗവ.സ്കൂളിന്റെ 1.9 സെന്റ് സ്ഥലം വിട്ടു നൽകിയുള്ള പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് ജൂലൈ 20ന് ലഭിച്ചതോടെ മയ്യനാട് മേൽപാല നിർമാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ പ്രക്രിയ പൂർത്തിയായി.

കൂട്ടിക്കട റെയിൽവേ മേൽപാല നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്മേലുള്ള ശുപാർശകൾ അംഗീകരിച്ചുളള വിജ്ഞാപനം ജൂലൈ 25 ന് പ്രസിദ്ധീകരിച്ചു.  ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള അന്തിമ വിജ്ഞാപനം അടുത്ത ആഴ്ച പുറപ്പെടുവിക്കും. എസ്എൻ കോളജ് ജംക്‌ഷൻ മേൽപാല നിർമാണത്തിന് 72 ഭൂവുടമകളിൽ നിന്നായി 2.39 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ദേശീയപാതയെ സ്പർശിച്ചു പോകുന്ന വിധമാണ് മേൽപാലം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു. രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഉണ്ടാകും.കുറ്റിച്ചിറ മേൽപാലത്തിന്റെ അലൈൻമെന്റ് ആരംഭിക്കുന്നത് ബൈപാസിൽ നിന്നായതിനാൽ പദ്ധതിക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം വേണം.

ദേശീയപാത അതോറിറ്റിയുടെ അന്തിമ അംഗീകാരം കൂടി ലഭിച്ചതിനു ശേഷം മാത്രമേ ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിർണയം പൂർണമാകുകയുള്ളൂ. പോളയത്തോട് റെയിൽവേ മേൽപാല നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ 13.41 കോടി  രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചു. 

ഫണ്ട് ഉടൻ നിർവഹണ ഏജൻസിയായ കെ-റെയിൽ കോർപറേഷന് കൈമാറും. 67 ഭൂവുടമകളിൽ നിന്നായി 75 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഉടമകൾക്ക് ഭൂമിവില വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com