ADVERTISEMENT

വൈക്കം ∙ കോവിഡ് കാലത്തെ ദീർഘനാളത്തെ അടച്ചു പൂട്ടലിനു വിരാമമിട്ടു സുന്ദര കാഴ്ചകൾ ഒരുക്കി മത്സ്യഫെഡിന്റെ ചെമ്പ്, കാട്ടിക്കുന്നിലെ പാലായ്ക്കരി അക്വാ ടൂറിസം സെന്റർ സഞ്ചാരികൾക്കായി നാളെ മുതൽ തുറക്കും. 200, 250, 350, 400, 1200രൂപ വരെയുള്ള വിവിധ പാക്കേജുകളും, തരംഗിണി എന്ന സ്പെഷൽ പാക്കേജും പുതിയതായി ഒരുക്കിയിട്ടുണ്ട്.

വേമ്പനാട് കായലിലൂടെ സ്പീഡ് ബോട്ട് സവാരി, കയാക്ക്, പെഡൽ ബോട്ട്, റോയിങ് ബോട്ട്, മത്സ്യകൂട് കൃഷി, കെട്ടുവള്ളം മ്യൂസിയം, കുട്ടികളുടെ പാർക്ക്, ശിക്കാരി ബോട്ട് യാത്ര ഇവയെല്ലാം ഓരോ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 350രൂപ മുതലുള്ള എല്ലാ പാക്കേജിനും ലമൺ ജ്യൂസ്, സ്നാക്സ്, മീൻകറി ഊണ് ഫിഷ് ഫ്രൈ ഉൾപ്പെടെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

കൂടാതെ സൈക്കിൾ സവാരി നടത്തുന്നതിനും, ചൂണ്ട ഇടുന്നതിനും കിട്ടുന്ന മത്സ്യം മിതമായ നിരക്കിൽ സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30മുതൽ വൈകിട്ട് 6.30വരെയാണ് പ്രവർത്തന സമയം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ടൂറിസ്റ്റ് കേന്ദ്രം പ്രവർത്തിക്കുക. മുൻകൂട്ടി ബുക്ക് ചെയ്യുന്ന മുറയ്ക്കാണു അക്വാ ടൂറിസം സെന്ററിലേക്ക് പ്രവേശനം. ഫോൺ 9497031280.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com