ADVERTISEMENT

ഈരാറ്റുപേട്ട ∙ മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ ഫല പ്രഖ്യാപനത്തിൽ അരുവിത്തുറ സെന്റ് ജോർജസ് കോളേജിന് 17 റാങ്കുകളും മൂന്ന് എസ്. ഗ്രേഡും 33 എ പ്ലസ്സുകളുമായി തിളക്കമാർന്ന വിജയം. ബിഎ ഇക്കണോമിക്‌സിൽ എസ് ഗ്രേഡോടെ സൂഫിയ മുഹമ്മദ് ബഷീറും, ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മഹിമ വി. ഉണ്ണിത്താനും ഒന്നാം റാങ്ക് കരസ്ഥമാക്കി.

രണ്ടാം റാങ്ക് - അലീന ചാക്കോ (ബിഎ പൊളിറ്റിക്കൽ സയൻസ്), തെരേസാ സി.എൽ. (ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം), മൂന്നാം റാങ്ക് - അലീന ടോം (ബിഎ ഇംഗ്ലീഷ് മോഡൽ 2 ടീച്ചിങ്), പ്രിനീഷാ തോമസ് (ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). നാലാം റാങ്ക് - താജ്‌മി പി.എസ്. (ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ മോഡൽ 2), സ്വാതിമോൾ എം.ജി. (ബികോം കോ-ഓപ്പറേഷൻ), ബ്ലെസി ബാബു (ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം) അഞ്ചാം റാങ്ക് - ആദിത്യൻ ജി. (ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). ആറാം റാങ്ക് - ലിൻസ് കെ. സധുജൻ (ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം), ഏഴാം റാങ്ക് - അനുജ ബൈജു (ബിഎ ഇംഗ്ലീഷ് മോഡൽ 2 ടീച്ചിങ്), നിർമൽ മാത്യു (ബികോം കോ-ഓപ്പറേഷൻ), ഐശ്വര്യ ലക്ഷ്‌മി എം.എസ്. (ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം), എട്ടാം റാങ്ക് - ഡോണ ജോർജ് (ബിഎ പൊളിറ്റിക്കൽ സയൻസ്), ഒൻപതാം റാങ്ക് - ഇർഫാനാ പി.എ. (ബികോം മാർക്കറ്റിങ്), പത്താം റാങ്ക് - അഭിരാമി എസ്. നായർ (ബിസിഎ), ബിഎസ്‌സി മാത്തമാറ്റിക്സിൽ മീര മധു, ലിന്റ ജോഷ് എന്നിവരാണ് എസ്. ഗ്രേഡ് കരസ്ഥമാക്കിയ മറ്റ് രണ്ടു വിദ്യാർഥികൾ.

mg-rank-holders-2

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിജയം നേടാൻ പ്രാപ്തമാക്കിയ അധ്യാപകരെയും മാതാപിതാക്കളെയും കോളേജ് മാനേജർ ഡോ. അഗസ്റ്റിൻ പാലക്കപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.

mg-rank-holders-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com