ADVERTISEMENT

മുണ്ടക്കയം ∙ ഭൂഗർഭ ജലനിരപ്പിൽ വലിയ വ്യതിയാനം. മണിമലയാറ്റിൽ ജലനിരപ്പ് വേഗത്തിൽ താഴുന്നു. മഴ നിലച്ചിട്ട് കുറച്ചു ദിനങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വെള്ളം വറ്റിത്തുടങ്ങി. വലിയ കയങ്ങൾ ഒഴികെ പലയിടങ്ങളിലും ജലനിരപ്പ് കൂടുതലായി താഴ്ന്ന നിലയിലാണ്. 2018ലെ പ്രളയത്തിനു ശേഷം മണ്ണും ചെളിയും വന്നടിഞ്ഞതും ജലനിരപ്പ് കുറയാൻ കാരണമായി. പല പ്രദേശങ്ങളിലും മൺകൂനകൾ തെളിഞ്ഞ നിലയിലാണ്. കർക്കടക മാസത്തിൽ സാധാരണ മഴ ലഭിക്കുമ്പോൾ വലിയ അളവിൽ ജലനിരപ്പ് ഉയരുകയാണു പതിവ്.  

മണിമലയാറിന്റെ തുടക്കമായ പുല്ലകയാറ്റിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടങ്ങളിലും പാറക്കൂട്ടങ്ങൾക്ക് ഇടയിൽ ചെറിയ നീരൊഴുക്കു മാത്രമാണുളളത്. ആറിന്റെ മണൽ നിറയുന്ന ഭാഗം മുതലാണു ജലത്തിന്റെ അളവു രേഖപ്പെടുത്തുന്നത്. എന്നാൽ പലപ്രദേശങ്ങളും വ്യാപകമായി മണൽ വന്നടിഞ്ഞ് പൊങ്ങിക്കഴിഞ്ഞു. മണൽപാളികളിൽ വെള്ളം നിൽക്കാത്തതും ജലനിരപ്പു കുറയാൻ കാരണമായി. ഈ സ്ഥിതി തുടർന്നാൽ മണിമലയാറിനെ ആശ്രയിച്ച് കഴിയുന്ന ജലപദ്ധതികൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com