ADVERTISEMENT

കറുകച്ചാൽ‌‌​​, മണിമല ∙ വേനൽമഴ കുറഞ്ഞു; വറ്റിവരണ്ട് ആറുകൾ. ജില്ലയിൽ മാർച്ച് ഒന്നു മുതൽ ചൊവ്വ വരെ ലഭിച്ചത് 131.2 മില്ലിമീറ്റർ മഴയാണ്. 147.6 മില്ലിമീറ്ററാണ് പ്രതീക്ഷിച്ചിരുന്നത്. 18% കുറവ് മഴയാണ് ലഭിച്ചത്. മഴ കുറഞ്ഞതോടെ മണിമലയാറ്റിൽ വെള്ളം വറ്റി. മുണ്ടക്കയം കോസ്‌വേയിലെ ഹൈഡ്രോളജി സ്കെയിലിൽ റീഡിങ്      പൂജ്യത്തിനു വളരെ താഴെയാണ്. മണിമലയിൽ തടയണയുള്ളതിനാൽ 10 മീറ്റർ വെള്ളമുണ്ട്. മീനച്ചിലാറ്റിലും ജലനിരപ്പ് താഴ്ന്നു തന്നെ. തോടുകളിൽ ഉറവ     ഉണ്ടാകാനുള്ള മഴ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മണിമലയാറ്റിൽ      ഒഴുക്ക് വീണിട്ടില്ലെന്നും ഹൈഡ്രോളജി വിഭാഗം പറയുന്നു.

ഒട്ടും കുറവില്ല ശുദ്ധജലക്ഷാമം
ഒന്നുരണ്ടു മഴ പെയ്തത് ഒഴിച്ചാൽ ചൂടിന് വലിയ കുറവില്ല. ഒപ്പം ശുദ്ധജലക്ഷാമം രൂക്ഷമായി തന്നെ തുടരുകയാണ്. താഴ്ന്ന ചില പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളമായിട്ടുണ്ട്. വെള്ളം വിതരണ വണ്ടികൾ നാടുനീളെ ഓടുകയാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com