ആകാശനടപ്പാലം ‘ചുറ്റിയടിച്ചു’ കാണാൻ സന്ദർശകത്തിരക്ക്
Mail This Article
×
തൃശൂർ ∙ തിരക്കിനിടയിൽപെടാതെ റോഡ് കുറുകെ കടക്കാൻ സൗകര്യം ഒരുക്കുന്ന നഗരത്തിലെ ആകാശനടപ്പാലം ‘ചുറ്റിയടിച്ചു’ കാണാൻ സന്ദർശകത്തിരക്ക്. പഴയ പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് കണക്‌ഷൻ റോഡ് എന്നിവയെയാണ് ആകാശപ്പാത ബന്ധിപ്പിക്കുന്നത്.
ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ–മാസം മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ 4 ഭാഗങ്ങളിൽ നിന്നു ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെ പ്രവേശിക്കാം.പ്രായമേറിയവർക്കും അനായാസം കയറാം. ഓണം അവധികൾ കൂടിയെത്തുമ്പോൾ തിരക്കു വർധിക്കുമെന്നാണു കോർപറേഷൻ പ്രതീക്ഷിക്കുന്നത്. രാത്രി പാതയ്ക്കടുത്ത് പിങ്ക് പൊലീസിന്റെ സാന്നധ്യമുണ്ടാകും.
English Summary: Sakthan Nagar skywalk at Thrissur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.