പുല്‍പള്ളി മേഖല കെട്ടിയടച്ചു

Mail This Article
പുല്‍പള്ളി ∙ കോവിഡ് സമൂഹവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുൽപള്ളി മേഖലയെ പൂർണമായി കണ്ടെയ്ൻമെന്റ് സോണിലാക്കി. എല്ലാ റോഡും അടച്ചു. അവശ്യ സർവീസ് മാത്രം അനുവദിക്കും. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ പൂർണമായും പൂതാടി പഞ്ചായത്തിലെ രണ്ടു വാർഡുകളും നിരീക്ഷണത്തിലാക്കി. ചേകാടി, ദാസനക്കര, ചെറിയകുരിശ്, കേളക്കവല, എന്നിവിടങ്ങളില്‍ റോഡ് അടച്ചു. നടവയല്‍ റോഡാണ് അവശ്യ സര്‍വീസിന് തുറന്നു നല്‍കുക.
പൊലീസ് വിളിച്ചതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ എത്തിയ സ്റ്റേഷനിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. എസ്ഐയും അഞ്ച് പൊലീസുകാരും ക്വാറന്റീനിലായി. സീതാമൗണ്ടില്‍ കോവിഡ് രോഗി ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം 4 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് മേഖലയാക്കിയിരുന്നു. ശനിയാഴ്ച ബാങ്ക് മാനേജറുടെ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണു പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെയും പൂതാടിയിലെ 2 വാര്‍ഡുകളെയും നിരീക്ഷണ മേഖലയാക്കിയത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയില്‍ ക്വാറന്റീനിലിരുന്ന 3 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.