ചെക്പോസ്റ്റുകളിൽ എക്സൈസ് പരിശോധന

Mail This Article
മാനന്തവാടി ∙ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പൊലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് ചെക്പോസ്റ്റുകളിൽ പരിശോധന നടത്തി. മദ്യം, മരുന്നുകൾ, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ഇവയുടെ കടത്തും വിപണനവും തടയാനുമായി മാനന്തവാടി എക്സൈസ് സർക്കിൾ റേഞ്ച് പാർട്ടികളുടെ നേതൃത്വത്തിലാണു വാഹനപരിശോധന നടത്തിയത്. ബാവലി തോൽപെട്ടി എക്സൈസ് ചെക്പോസ്റ്റുകളിൽ നടന്ന പരിശോധനയിലാണ് പൊലീസ് ഡോഗ് സ്ക്വാഡിന്റെ സാന്നിധ്യം ഉണ്ടായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, എക്സൈസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠൻ, സിഇഒ മാരായ എ. ദീപു, പി.വി. വിപിൻ കുമാർ, വി.പി. വിജീഷ് കുമാർ, പൊലീസ് ഡോഗ് സ്ക്വാഡിലെ വി. രാകേഷ്, അനിൽ സക്കറിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ലഹരിവസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.