ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ യുവജനവർഷ സമാപനം ശനിയാഴ്ച ലിവർപൂളിൽ

Mail This Article
പ്രെസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നിരുന്ന യുവജന വർഷാചരണത്തിന്റെ സമാപനം നാളെ ലിവർപൂളിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്.എംവൈഎം ഡയറക്ടർ റവ. ഡോ വർഗീസ് പുത്തൻപുരക്കൽ അറിയിച്ചു. ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം 9.30 ന് റജിസ്ട്രേഷനോടുകൂടിയാണ് ആരംഭിക്കുന്നത് .
തുടർന്ന് നടക്കുന്ന ഉത്‌ഘാടന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . തുടർന്നു പ്രഫ. ജെയ്സി ജോസഫ്( യുഎസ്എ .) നയിക്കുന്ന ക്ലാസ്സ് നടക്കും. റെവ.ഫാ, കെവിൻ മുണ്ടക്കൽ സമ്മേളനത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കുവാൻ രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾ കൂട്ടമായി എത്തുവാനുള്ള തയാറെടുപ്പുകളിൽ ആണ്.
കഴിഞ്ഞ ഡിസംബറിൽ സിറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത യുവജന വർഷം രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു. സിറോ മലബാർ സഭയുടെ യുവജന സംഘടനനായ സിറോ മലബാർ യൂത്ത് മൂവ്മെന്റ് രൂപതയുടെ വിവിധ മിഷനുകളിലും ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും,വ്യക്തിത്വ വികാസത്തിനുതകുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. രൂപതയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കൾ യുവജന വർഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത് .