നോർത്താംപ്ടൺ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പെരുന്നാൾ സെപ്റ്റംബർ 22നും 23നും
Mail This Article
നോർത്താംപ്ടൺ∙ യുകെ നോർത്താംപ്ടൺ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പെരുന്നാൾ സെപ്റ്റംബർ 22,23 തീയതികളിൽ നടക്കും. സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പെരുന്നാൾ കൊടിയേറും. തുടർന്ന് സന്ധ്യാ പ്രാർഥന, വചന സന്ദേശം, ഭക്ത സംഘടനകൾ ഒരുക്കുന്ന കലാപരിപാടികൾ, കരിമരുന്നു പ്രയോഗം, സ്നേഹവിരുന്ന് എന്നിവ നടക്കും.
സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 9 മുതൽ പ്രഭാത നമസ്കാരവും 9.45 മുതൽ ഫാ. ജേക്കബ് മാത്യു കൊമടത്തുശേരിൽ കോർഎപ്പിസ്ക്കോപ്പ, ഫാ. ഗീവർഗീസ് പാലിക്കുടത്ത്, ഫാ. ജെബിൻ ഐപ്പ് എന്നിവരുടെ കാർമികത്വത്തിൽ വി. മൂന്നിമേൽ കുർബാനയും നടക്കും. തുടർന്ന് നേർച്ച, പ്രദക്ഷിണം, ആശിർവാദം,സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ കൊടിയിറങ്ങും.
പെരുന്നാളിൽ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി ഫാ. ജെബിൻ ഐപ്പ്, സെക്രട്ടറി ബിജോയി തോമസ്, ട്രഷറർ ഏൽദോസ് വർഗീസ്, കൗൺസിലർ ജോൺസൻ പോക്കയിൽ, കൺവീനവർ വർഗീസ് ഇട്ടി തുടങ്ങിയവർ അറിയിച്ചു.