തൊടുപുഴ ഫാമിലീസ് ഇൻ അയർലൻഡ് ഒൻപതാം മെഗാ സമ്മേളനം ഈ മാസം 14 ന്

Mail This Article
തൊടുപുഴ ഫാമിലീസ് ഇൻ അയർലൻഡ് ഒൻപതാം മെഗാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 14 ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം ഏഴു വരെ ബ്ലാഞ്ചാർഡ്‌ടൗൺ സെന്റ് ബ്രിജിഡിന്റെ ജിഎഎ ക്ലബ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വീറും, വാശിയും, കരുത്തും മാറ്റുരക്കപ്പെടുന്ന വിവിധ കായിക മേളകള്‍ പരിപാടിയുടെ ഭാഗമായി നടത്തപ്പെടും. കലാരൂപങ്ങള്‍,സദ്യ എന്നിവയുടെ സമ്മേളനത്തിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. റജിസ്റ്റർ ചെയ്യുന്ന മുഴുവൻ ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയാകുന്ന കുടുംബം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
കുടുംബാംഗങ്ങളും, വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തിൽ കുട്ടികളുടെയും, മുതിർന്നവരുടെയും അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ഉതുകുന്ന വിവിധ കലാകായിക പരിപാടികൾ, വിവിധ തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, എല്ലാ വർഷത്തെയും പോലെ കപ്പിൾസ് സ്പെഷ്യൽ മത്സര പരിപാടികൾ, തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളുണ്ടായിരിക്കും ഈ സമ്മേളനത്തിൽ വച്ചു കുടുംബ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ എല്ലാ ദമ്പതികളെ ആദരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ പുരോഗമിക്കുകയാണ്, ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുൻകൂട്ടി റജിസ്റ്റർ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിട്ടുണ്ട്. പരിപാടിയിലേക്ക് അയർലണ്ടിലേക്ക് കുടിയേറിയ എല്ലാ തൊടുപുഴ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ
ഇന്നസെന്റ് കുഴിപ്പിള്ളിൽ - 0877850505
ചിൽസ് - 0870622230
ജോസ്മോൻ -0894019465
ഹില്ലാരിയോസ് - 0861761596
ടൈറ്റസ് - 0857309480
(പ്രോഗ്രാം കോർഡിനേറ്റർ )
ജോസൻ ജോസഫ് -0872985877