ലണ്ടൻ-കൊച്ചി എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നത് പുന:പരിശോധിക്കണമെന്ന് യുകെയിലെ ലോകകേരളസഭ അംഗങ്ങൾ

Mail This Article
ലണ്ടൻ∙ എയർ ഇന്ത്യയുടെ ലണ്ടൻ-കൊച്ചി വിമാന സർവീസുകൾ മാർച്ച് 30 മുതൽ നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുകെയിൽ നിന്നുള്ള ലോക കേരളസഭ അംഗങ്ങൾ രംഗത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്നും സർവീസ് തുടരണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. യുകെയിൽ ജോലിയും പഠനവും നടത്തുന്ന ധാരാളം മലയാളികൾ ഈ വിമാന സർവീസിനെ ആശ്രയിക്കുന്നുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
യുകെയിൽ നിന്നുള്ള അംഗങ്ങളായ പ്രഫ. ജിൻ ജോസ്, വിശാൽ ഉദയകുമാർ, ലജീവ് രാജീവ്, ആഷിക്ക് മുഹമ്മദ് നാസർ, കുര്യൻ ജേക്കബ്, ഡോ. ബിജു പെരിങ്ങത്തറ, ലിനു വർഗീസ്, ഷൈമോൻ തോട്ടുങ്കൽ, സി.എ. ജോസഫ്, അഡ്വ. ദിലീപ് കുമാർ, ജോബിൻ ജോസ്, സുനിൽ മലയിൽ, ജയൻ ഇടപ്പാൾ, ജോജി കുര്യാക്കോസ്, എസ്. ശ്രീകുമാർ,സ്മിത ദിലീഫ് എന്നിവരാണ് ഫ്ലൈറ്റ് റദ്ദാക്കുന്ന തീരുമാനത്തിൽ പുന:പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.