'പ്രവാസികൾ സംസ്ഥാനത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർ': അടൂർ പ്രകാശ് എം പി
Mail This Article
മനാമ∙ സംസ്ഥാനത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ് പ്രവാസികളെന്ന് അടൂർ പ്രകാശ് എം പി. പ്രവാസികളുടെ അനുഭവ സമ്പത്തു വളരെ വലുതാണെന്നും ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ എം പി പറഞ്ഞു. സമൂഹത്തിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇനിയും ഒത്തിരി മുന്നോട്ടു പോകേണ്ടതുണ്ട്. മാറി മാറി വരുന്ന സർക്കാരുകൾ ആണ് പ്രവാസികൾക്കു കരുത്തുപകരേണ്ടതെന്നും എംപി പറഞ്ഞു.
Read Also: പതിവു തെറ്റാതെ കൊള്ളയടി
വികസന രംഗത്തു തുടർച്ച വേണം. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ പാർട്ടികൾ മാറി മാറി ഭരിക്കുമെങ്കിലും വികസന കാഴ്ചപ്പാടിൽ ജനങ്ങളുടെ ഹിതം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. അങ്ങനെ മുന്നോട്ടു പോകുവാൻ നമുക്കും സാധിക്കണം. കെ റെയിൽ പോലെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതികൾക്ക് അല്ല പ്രാധാന്യം കൊടുക്കേണ്ടതെന്നും എം പി പറഞ്ഞു.
രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ അനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും എം പി കുറ്റപ്പെടുത്തി. ജാതി, മതം, പ്രദേശം എന്നിവയ്ക്ക് അതീതമായി പരസ്പരം ആശയ വിനിമയം നടത്തുമ്പോള്‍ നാടിന് എത്ര ഗുണം ഉണ്ടാകും എന്നാണ് ഓരോ പ്രവാസിയും ചിന്തിക്കുന്നത്. ഗൾഫിൽ നിന്നുള്ള പണം വന്നില്ലെങ്കിൽ സംസ്ഥാനത്തിന്റ അവസ്ഥ വളരെ ശോചനീയമായിരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
English Summary: adoor prakash mp says expatriate work for the benefit of kerala