അടൂർ പ്രകാശ് എംപിക്ക് നിവേദനം നൽകി
Mail This Article
ഉമ്മുൽഖുവൈൻ∙ അടൂർ പ്രകാശ് എംപിയെ ഗ്ലോബൽ പ്രവാസി യൂണിയൻ അറ്റിങ്ങൽ കെയർ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് കോൺസലേറ്റ് നൽകിക്കൊണ്ടിരുന്ന എഫ് ഒസി അപ്രായോഗികമായ രേഖകൾ ആവശ്യപ്പെട്ട് നിഷേധിക്കുകയും ഏജന്റുമാർ വഴി സമീപിച്ചാൽ രേഖകൾ ഇല്ലാതെ തന്നെ പാസാക്കി കൊടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയത്തിൽ മാറ്റം വരുത്താൻ വിഷയം കേന്ദ്ര വിദേശകാര്യ മ ന്ത്രാലയത്തിന്റ ശ്രദ്ധയിൽപ്പെടുത്തി. ഗ്ലോബൽ പ്രവാസി യുണിയന്റ ചെയർമാൻ അഡ്വ: ഫരീദ്, മറ്റു ഭാരവാഹികളായ ഷാനവാസ്, സുബൈർ മാർത്താണ്ഡൻ , കരിംപൂ ചേങ്കൽ, വിദ്യാധരൻ , ജോയി രാമചന്ദൻ , മെയ്തീൻ എന്നിവർ നിവേദനം നൽകി.