തനിമ സാംസ്കാരിക വേദി ദമാം ഘടകം ആദരിച്ചു

Mail This Article
ദമാം ∙ സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ തനിമ സാംസ്കാരിക വേദി ദമാം ഘടകം ആദരിച്ചു. പത്താം തരം പരീക്ഷയിൽ ഇന്ത്യൻ സ്കൂളിൽ ഒന്നാമതെത്തിയ ഹഫ്സ അബ്ദുസ്സലാം, ഉന്നത വിജയം നേടിയ സഹ്ല നൗഷാദ്, 12ാം തരം പരീക്ഷയിൽ ഉന്നതവിജയം നേടിയ ഫർഹ ഹരീഷ് ഹാരിഷ് മോൻ റിയാസ് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ തനിമ ദമാം ഘടകം പ്രസിഡന്റ് മുഹമ്മദ് സിനാൻ അനുമോദന പ്രഭാഷണം നടത്തി. തനിമ കേന്ദ്ര സമിതി അംഗം കെ.എം. ബഷീർ, പ്രൊവിൻസ് പ്രസിഡന്റ് അൻവർ കെ ഷാഫി എന്നിവർ സംബന്ധിച്ചു. അർഷദ് അലി സ്വാഗതവും ഷമീർ ബാബു നന്ദിയും പറഞ്ഞു.