നൊസ്റ്റാൾജിയ കായികമേളയും കുടുംബസംഗമവും

Mail This Article
അബുദാബി ∙ വാരാന്ത്യത്തിൽ അംഗങ്ങളിൽ കലാകായിക ആവേശം നിറച്ച് കലാസാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ കുടുംബസംഗമവും കായികമേളയും നടത്തി. 150 പേർ പങ്കെടുത്തു. മിഠായി പെറുക്കൽ, ഓട്ടമത്സരം, സംഗീതം, ക്വിസ്, വടംവലി തുടങ്ങിയ ഇനങ്ങളിൽ പ്രായം മറന്ന് അംഗങ്ങൾ മത്സരങ്ങളിൽ സജീവമായത് ക്യാംപിന് ആവേശം പകർന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ഭക്ഷണമുണ്ടാക്കി കഴിച്ചും സൊറ പറഞ്ഞും കലാകായിക മത്സരങ്ങളിൽ പങ്കെടുത്തും അംഗങ്ങൾ വാരാന്ത്യം അവിസ്മരണീയമാക്കി. മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ യേശുശീലൻ, വൈസ് ചെയർമാൻ എ.എം.അൻസാർ, നൊസ്റ്റാൾജിയ പ്രസിഡന്റ് നാസർ ആലംകോട്, ജനറൽ സെക്രട്ടറി ശ്രീഹരി, രക്ഷാധികാരികളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, ചീഫ് കോ ഓർഡിനേറ്റർ മനോജ്, വനിതാ കൺവീനർ ഷീന, വൈസ് പ്രസിഡന്റ് അനീഷ്മോൻ, സ്പോർട്സ് സെക്രട്ടറി സാജൻ, ആർട്സ് സെക്രട്ടറി അജയ്, ലിറ്റററി സെക്രട്ടറി വിഷ്ണു, അസി. ആർട്സ് സെക്രട്ടറി ജയ സാജൻ, ട്രഷറർ അൻഷാദ്, അസി. ട്രഷറർ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. സജിത്, സജീം സുബൈർ, സലീം ഇല്യാസ്, ബിനു, നിജാസ്, ഷാജി, ശ്രീജിത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.