ട്രംപിന്റെ അപ്രതീക്ഷിത വിജയത്തിൽ ഇന്ത്യക്കാർക്ക് ആശങ്ക; ശ്രദ്ധ നേടി ഗൂഗിൾ ഡേറ്റ
Mail This Article
ഹൂസ്റ്റണ്‍ ∙ അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ പലര്‍ക്കും ഉള്ള ഏറ്റവും വലിയ ആശങ്ക, കുടിയേറ്റത്തെ അത് എങ്ങനെ ബാധിക്കും എന്നതാണ്. ഗൂഗിൾ ഡേറ്റ പ്രകാരം നിരവധി പേരിൽ ഈ ആശങ്കകള്‍ വ്യക്തമായി കാണാം. തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിനെ തുടർന്ന് 'നിയമപരമായ കുടിയേറ്റം', 'എച്ച് 1 ബി വീസ', 'യുഎസ് പൗരത്വം' എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
യുഎസില്‍, വെര്‍മോണ്ട്, മിനസോഡ തുടങ്ങിയ ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങളിലെ ഉപയോക്താക്കള്‍ കാനഡയിലേക്ക് മാറാനുള്ള വഴികള്‍ അന്വേഷിച്ചതാണ് മറ്റൊരു കൗതുകകരമായ വസ്തുത. കൂടാതെ റിപ്പബ്ലിക്കന്‍ ചായ്‌വുള്ള മിസിസിപ്പി, അലബാമ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ഗൂഗിള്‍ ട്രെന്‍ഡ് ലിസ്റ്റിങ്ങുകള്‍ പ്രകാരം അവരുടെ സംസ്ഥാനങ്ങളില്‍ ജനന നിയന്ത്രണ ഓപ്ഷനുകള്‍ക്കായാണ് തിരഞ്ഞത്.
എച്ച1ബി വീസയും നിയമപരമായ കുടിയേറ്റവും
ട്രംപ് വിജയിയായി പ്രഖ്യാപിക്കപ്പെട്ട നവംബര്‍ 6ന് ഇന്ത്യയില്‍ 'നിയമപരമായ കുടിയേറ്റ'ത്തിനായുള്ള ഗൂഗിള്‍ സെര്‍ച്ച് കുതിച്ചുയര്‍ന്നു അതിന് ഒരു മാസം മുമ്പ് വരെ ഈ വിഷയത്തില്‍ തിരച്ചില്‍ തീരെ ഉണ്ടായിരുന്നില്ല എന്നതാണ് ഡേറ്റ സൂചിപ്പിക്കുന്നത്. താന്‍ അധികാരത്തില്‍ വന്നാല്‍ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ പഞ്ചാബിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ വിഷയം തിരഞ്ഞത്. തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെയും ഇഷ്ട സെര്‍ച്ച് ഇതു തന്നെയായി.
'നിയമപരമായ ഇമിഗ്രേഷന്‍', 'ട്രംപ് ലീഗല്‍ ഇമിഗ്രേഷന്‍,' 'ട്രംപിനു കീഴിലുള്ള നിയമപരമായ കുടിയേറ്റം', 'സ്റ്റീഫന്‍ മില്ലര്‍' തുടങ്ങിയ പദങ്ങളും ആളുകൾ തിരഞ്ഞു. ഇമിഗ്രേഷനില്‍ കടുത്ത നിലപാടുമായി അറിയപ്പെടുന്ന ദീര്‍ഘകാല സഹായിയായ മില്ലറെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി ട്രംപ് നിയമിച്ചു. 2018ൽ കുടിയേറ്റ നയത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. രണ്ടാം ടേമില്‍ അദ്ദേഹം ട്രംപ് ഉപദേഷ്ടാവായതിനാല്‍, നിരവധി ഇന്ത്യക്കാര്‍ യുഎസില്‍ ജോലി ചെയ്യാന്‍ ആശ്രയിക്കുന്ന എച്ച് 1 ബി പോലുള്ള വീസ അപേക്ഷകൾ നിരസിക്കുന്നത് വർധിക്കുമെന്ന ആശങ്ക ഉയരുന്നു.
എച്ച് 1 ബി വീസയ്ക്കായുള്ള ഗൂഗിള്‍ സെര്‍ച്ച് നവംബര്‍ 6 ന് വർധിച്ചതായാണ് റിപ്പോർട്ട്. തെലങ്കാന, ചണ്ഡിഗഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് എച്ച് 1 ബി വീസ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. മൈന്‍, വെര്‍മോണ്ട്, ന്യൂ ഹാംഷര്‍, ഒറിഗൻ, മിനസോഡ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൽ 'എങ്ങനെ യുഎസില്‍ നിന്ന് കാനഡയിലേക്ക് മാറാം' എന്നതാണ് ഏറ്റവും കൂടുതൽ തിരഞ്ഞത്. യുഎസിലെ സ്ത്രീകള്‍ക്കുള്ള മറ്റൊരു ആശങ്ക, ഗര്‍ഭച്ഛിദ്രം തടയാനുള്ള സാധ്യതയും ജനന നിയന്ത്രണ നടപടികളുമാണെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.