ADVERTISEMENT

ന്യൂഡൽഹി ∙ യുഎസിൽ ഉന്നതപഠനം തിരഞ്ഞെടുക്കുന്നവരിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. 2023–24 അധ്യയനവർഷത്തിൽ 3,30,000 ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലെത്തിയത്. 2009നു ശേഷം ആദ്യമായാണ് ഇത്രയേറെ പേരെത്തുന്നത്. 

മാസ്റ്റേഴ്സ് ബിരുദത്തിനായാണ് ഏറ്റവുമധികം പേർ (1,97,000) യുഎസ് തിരഞ്ഞെടുത്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 19% വർധന. ബിരുദപഠനത്തിനായി 36,000 പേരെത്തി. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.

English Summary:

India Top Source of International Students in US after 15-Years Gap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com