ADVERTISEMENT

കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ‘ബ്രദേർസ് ഡേ’ ട്രെയിലര്‍ എത്തി. നടന്‍ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

Brother's Day Official Trailer | Prithviraj Sukumaran | Kalabhavan Shajohn | Magic Frames

 

രണ്ട് മിനിറ്റ് ഒന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യഥാർഥത്തില്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നതാണ്. കോമഡിക്കു പുറമേ സസ്‌പെന്‍സും ആക്‌ഷനുമൊക്കെ ഇതിലുണ്ട്. പ്രേക്ഷകരില്‍ നിഗൂഢതയുണര്‍ത്തുന്ന തരത്തിലുള്ളതാണ് ട്രെയിലറിലെ രംഗങ്ങള്‍. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫറില്‍ അതിഥി വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

 

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com