മാസ്ക് അണിഞ്ഞ് ഫർസാന; നടൻ റോഷന് ബഷീറിന്റെ വിവാഹ വിഡിയോ
Mail This Article
നടന് റോഷന് ബഷീര്‍ വിവാഹിതനായി. ഞായറാഴ്ച ആയിരുന്നു വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. റോഷന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയാണ് ഫര്‍സാന.
മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2010-ല്‍ റിലീസ് ചെയ്ത ‘പ്ലസ് ടു’ എന്ന ചിത്രത്തിലൂടെയാണ് റോഷന് സിനിമാരംഗത്തേക്ക് എത്തുന്നത്.
‘ഇന്നാണ് ആ കല്യാണം’, ‘ബാങ്കിംഗ് അവേഴ്സ്’, ‘റെഡ് വൈന്‍’തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം ജീത്തു ജോസഫ് ചിത്രം ‘ദൃശ്യ’ത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് ‘ദൃശ്യം’, തമിഴ് റീമേക്ക് ‘പാപനാശ’ത്തിലും റോഷന് വേഷമിട്ടിട്ടുണ്ട്. കൂടാതെ വിജയ് ചിത്രം ‘ഭൈരവ’യിലും വേഷമിട്ടുണ്ട്.
നടന് കലന്തന് ബഷീറിന്റെ മകനാണ് റോഷന്. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാള്‍’, ‘കുടുംബവിശേഷങ്ങള്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് കലന്തന് ബഷീര്‍.
English Summary: Actor Roshan Basheer's wedddding video