ADVERTISEMENT

മുല്ലപ്പെരിയാർ വിഷയത്തിൽ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ നിലപാടിനെ പരിഹസിച്ച് സംവിധായകൻ അഖിൽ മാരാർ. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളിൽ പലരും ഇന്നു വരെ ഏതെങ്കിലും വിഷയം പഠിച്ചു മനസ്സിലാക്കിയ ശേഷം പോസ്റ്റ് ഇട്ടിട്ടില്ലെന്നും അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള നീന്തൽ ആയി കണ്ടാൽ മതിയെന്നും അഖിൽ പറയുന്നു. ജോജു ജോർജ് നായകനാകുന്ന ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ സംവിധായകനാണ് അഖിൽ.

അഖിൽ മാരാരുടെ വാക്കുകൾ:

മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ച് അഖിലേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ, പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ക്യാംപെയ്ൻ ചെയ്യുന്നല്ലോ...?
കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ഭാര്യ ഉൾപ്പെടെ പലരും എന്നോടു ചോദിച്ച ചോദ്യമാണ്..മറുപടി..

പൃഥ്വിരാജ് ഉൾപ്പെടെ ഈ സിനിമാനടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസ്സിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവിൽ ഇല്ല. അതുകൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തൽ ആയി കണ്ടാൽ മതി. മുല്ലപ്പെരിയാറിന്റെ ബലത്തെക്കുറിച്ചോ അതിന്റെ പ്ലാനിനെക്കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല..

ഒന്നറിയാം 2006 മുതൽ ഡാം തകരും എന്ന് പി.ജെ. ജോസഫ് വിളിച്ചു കൂവി നടന്നപ്പോൾ ഡാം നിർമിക്കാൻ 666 കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കിൽ ഇന്നത് 1000 കോടി ആയി. പിന്നെ എന്റെ സിനിമയിൽ ജോജു ജോർജ് പറയുന്ന 2 ഡയലോഗുകൾ ഞാൻ മുൻകൂട്ടി എഴുതുന്നു..

നിരഞ്ജൻ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?

ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?

എടാ മോനെ ഈ നാട്ടിൽ നേതാവ് ആവാൻ എന്ത് ചെയ്യണം..?

സംശയത്തോടെ നിരഞ്ജൻ: എന്ത് ചെയ്യണം..?

ജോജു: ഒന്നും ചെയ്യരുത്...ഒന്നും ചെയ്യിക്കാൻ സമ്മതിക്കരുത്..

മുല്ലപ്പെരിയാർ പണിതത് ബ്രിട്ടിഷുകാരൻ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം..ഏനാത്ത് പാലം...പാലാരിവട്ടം പാലം.. കെഎസ്ആർടിസി കോഴിക്കോട് ടെർമിനൽ ...കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്‌ഥ ഓർമ ഉണ്ടെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com