സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകി ‘കുഞ്ഞ് ടൊവിനോ’

Mail This Article
സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകുന്ന ടൊവിനോയുടെ മകൻ തഹാന്റെ ചിത്രം വൈറലാകുന്നു. സുരേഷ്‌ഗോപി നായകനാകുന്ന ജെഎസ്കെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ തോമസ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ടൊവിനോയുടെ കയ്യിലിരുന്ന് തന്റെ കവിളിൽ മുത്തുന്ന കുഞ്ഞിന്റെ ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സുരേഷ്‌ഗോപിയുടെ 255 ാമത് ചിത്രമാണ് ജെഎസ്കെ. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ജെഎസ്‌കെ'യിൽ അവതരിപ്പിക്കുന്നത്. "സത്യം എപ്പോഴും ജയിക്കും" എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ.