ADVERTISEMENT

സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റർടെയ്നർ എന്നാലും ന്റെളിയാ ടീസർ എത്തി. ബാഷ് മൊഹമ്മദ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് നായിക.

 

സിദ്ദീഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. പ്രകാശ് വേലായുധൻ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു. എ‍ഡിറ്റിങ് മനോജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com