ADVERTISEMENT

തന്നെ ‘ഭാരത് സ്റ്റാർ’ എന്നു വിളിച്ച ആരാധകന് രസികൻ മറുപടിയുമായി ഉണ്ണി മുകുന്ദൻ. പൊളി ടൈറ്റിൽ ആണ് ഇതെന്നും കളിയാക്കിയതാണെങ്കിലും ഇത് തനിക്ക് ഇഷ്ടമായെന്നും ഉണ്ണി മുകുന്ദൻ മറുപടിയായി പറഞ്ഞു. ഇതിന് പിന്നാലെ ആ വിളി തമാശയായി പറഞ്ഞതാണെന്ന് കമന്‍റ് ചെയ്ത ആളും മറുപടി നല്‍കി. തന്റെ രാഷ്ട്രീയ നിലപാടുകളും വിശ്വാസവും കൃത്യമായി പ്രകടിപ്പിക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റേതായ പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും ആകാറുണ്ട്.

unni-mukundan-3

 

നേരത്തെ ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും നിലപാട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച്, ‘‘കാത്തിരിക്കാൻ വയ്യ’’ എന്നായിരുന്നു ഉണ്ണി കുറിച്ചത്.  നിരവധി ആളുകളാണ് ഈ വിഷയത്തിൽ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നത്.

 

‘മാളികപ്പുറ’ത്തിന് വേണ്ടി തന്‍റെ ശരീരത്തില്‍ നടത്തിയ രൂപമാറ്റം 11 മാസത്തിന് ശേഷം പഴയ പടിയാക്കിയിരിക്കുകയാണ് താരം. തന്റെ മേക്കോവറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

 

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ആണ് ഉണ്ണി മുകുന്ദന്റെ പുതിയ പ്രോജക്ട്. ഇതിനു പുറമെ തമിഴില്‍ ദേശീയ പുരസ്കാര ജേതാവായ വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ശശികുമാറിനും സൂരിക്കുമൊപ്പം പ്രധാന വേഷത്തിലെത്തുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com