ADVERTISEMENT

മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ ആദ്യമായി പ്രതികരിച്ച് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകൾക്കൊപ്പം താനും മരിച്ചുവെന്നാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം എഴുതിയത്. തന്നെ വിട്ടുപോയെങ്കിലും അവൾ എന്നും കൂടെയുണ്ടാകും. ജീവിതത്തിൽ ഇനി താൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും മകൾക്കു വേണ്ടിയായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. ബുധനാഴ്ച്ച ചെന്നൈയിൽ വച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

‘‘‘എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു”. വിജയ് ആന്റണിയുടെ വാക്കുകൾ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com