ADVERTISEMENT

പുതിയ ചിത്രത്തിൽ ഗൈനക്കോളജി ഡോക്ടറായി ഉണ്ണി മുകുന്ദൻ. ‘ഗെറ്റ് സെറ്റ് ബേബി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഐവിഎഫ് സ്പെഷലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റർടെയ്നർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു.

get-set-baby-movie
ഗെറ്റ് സെറ്റ് ബേബിയുടെ അണിയറ പ്രവർത്തകർ

ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ കുടുംബ  പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ച മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. 

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവരാണ് സ്കന്ദ സിനിമാസിന്റെയും കിങ്സ്മെൻ എൽഎൽപിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. 

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം. സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി.എസ്. സുനിൽ കെ. ജോർജ് ആണ് പ്രൊഡക്‌ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്.  ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും.

English Summary:

Get-set Baby motion poster: Unni Mukundan to play an IVF specialist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com