ADVERTISEMENT

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിന് ത്രില്ലർ ട്രെയിലർ ഒരുക്കി വിഡിയോ കണ്ടന്റ് ക്രിയേറ്റർ അനന്തു രഘുനാഥ്. തുടക്കം മുതൽ ഒടുക്കം വരെ ഫൺ റൈഡ് അനുഭവം പകരുന്ന പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കി പുനരവതരിപ്പിച്ചിരിക്കുകയാണ് അനന്തു. പ്രത്യേകം സംഭാഷണങ്ങളൊന്നും കൂട്ടിച്ചേർക്കാതെയാണ് അനന്തുവിന്റെ ഈ എഡിറ്റിങ് പരീക്ഷണം. 

പ്രേമലുവിൽ പ്രേക്ഷകർ കണ്ട കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മറ്റൊരു രീതിയിൽ സമീപിക്കുകയാണ് അനന്തു. സംഭാഷണങ്ങളും സീനുകളും പ്രത്യേക രീതിയിൽ അടുക്കി വയ്ക്കുമ്പോൾ സിനിമയുടെ ഫീൽ തന്നെ മാറുകയാണ്. എഡിറ്റർ വിചാരിച്ചാൽ ഒരു കോമഡി ഫൺ സിനിമയ്ക്കു വേണമെങ്കിൽ ത്രില്ലർ ട്രെയിലർ ഒരുക്കാമെന്ന് ഈ വിഡിയോ തെളിയിക്കുന്നു. 

അതിഗംഭീര പ്രതികരണമാണ് അനന്തുവിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്. ഒരു റോം–കോം സിനിമയെ ഒന്നര മിനിറ്റു കൊണ്ട് ഒരു മിസ്റ്ററി ത്രില്ലർ ആക്കിക്കളഞ്ഞല്ലോ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഇത് വേറെ ലെവൽ എഡിറ്റാണെന്ന് വിഡിയോ കണ്ടവരും സമ്മതിക്കുന്നു. എഡിറ്റിങ് ടേബിളിലാണ് സിനിമ ജനിക്കുന്നതെന്നു പറയുന്നത് ശരിയാണെന്നു കാണിച്ചു തന്ന വിഡിയോ എന്നാണ് ഒരാളുടെ കമന്റ്. 'എജ്ജാതി ക്രിയേറ്റിവിറ്റി', 'പൊളിച്ച്', ‘ഈശ്വരാ പേടിയാകുന്നു’ എന്നിങ്ങനെ കമന്റ് ബോക്സിൽ നിറയെ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. 

മമിത ബൈജു, നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഡ് എ.ഡി സംവിധാനം ചെയ്ത പ്രോമലു മലയാളത്തിലെ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചിരുന്നു. 12.50 കോടി മുടക്കിയ സിനിമ 135 കോടി ആഗോള കലക്ഷൻ നേടി. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സിനിമയുടെ വിജയാഘോഷ വേദിയിൽ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരുമാകും രണ്ടാം ഭാഗത്തിലുമെത്തുക. ഭാവന സ്റ്റുഡിയോസ് ആണ് നിർമാണം.

English Summary:

If Premalu movie was a thriller: Watch Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com