‘വിജയ്‌യുടെ കൈ തട്ടിമാറ്റി വിദ്യാര്‍ഥിനി’; വൈറൽ വിഡിയോയുടെ വാസ്തവം

Mail This Article
പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ നടന്‍ വിജയ്‌യുടെ കൈ തട്ടിമാറ്റി പെൺകുട്ടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നടൻ തോളില്‍ കൈവയ്ക്കാന്‍ തുടങ്ങവേ പെൺകുട്ടി കൈ തട്ടിമാറ്റുന്നതാണ് വിഡിയോയിൽ കാണാനാകുക. എന്നാൽ ഈ ചടങ്ങിന്‍റെ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റായ രീതിയിൽ ചിലർ പ്രചരിപ്പിക്കുകയായിരുന്നു.
പുരസ്കാരം സ്വീകരിക്കാനെത്തി വിദ്യാര്‍ഥിനിയെ വിജയ് പൊന്നാട അണിയിക്കുകയും പുരസ്കാരം നല്‍കുകയും ചെയ്യുന്നു. പിന്നാലെ ഫോട്ടോ എടുക്കാനായിട്ടാണ് വിജയ് വിദ്യാര്‍ഥിനിയുടെ തോളിലൂടെ കയ്യിടുന്നത്. എന്നാല്‍ വിജയ്‌യുടെ കൈ സൗമ്യമായി വിദ്യാര്‍ഥിനി തന്‍റെ തോളത്തുനിന്ന് എടുത്തുമാറ്റുന്നത് വരെയാണ് പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത്. വിജയ്‌യുടെ കൈ തട്ടിമാറ്റി പെണ്‍കുട്ടി എന്ന തലക്കെട്ടോടുകൂടിയാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആ വിഡിയോ അവിടെ അവസാനിക്കുന്നില്ല. വിജയ്‌യുടെ കൈ ചേർത്തുപിടിക്കാൻ വേണ്ടിയായിരുന്നു പെൺകുട്ടി ഇങ്ങനെ പ്രതികരിച്ചത്.
തെറ്റായ രീതിയിൽ വിഡിയോ പ്രചരിച്ചതോടെ വിജയ്‌യെ ട്രോളിയും വിമർശിച്ചും നിരവധിപ്പേർ രംഗത്തുവന്നു. ഇത്തരത്തില്‍ ഒരു വിഡിയോയുടെ ഒരുഭാഗം മാത്രം പ്രചരിപ്പിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വന്‍രോഷമാണ്. വിഡിയോ പ്രചരിപ്പിച്ച വ്യക്തിയോട് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്കെന്താണ് ലഭിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുന്നു. റീച്ചിന് വേണ്ടി എന്തും ചെയ്യാമോ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കുരുത് എന്ന് എങ്ങനെ മനസിലാക്കും, യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു എന്ന് മറ്റൊരാളും കുറിച്ചു.