മുത്തുമാലയിട്ട് മുടിയിൽ പൂവ് ചൂടി സുജാത; ഓർമച്ചിത്രം വൈറൽ

Mail This Article
ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഓർമച്ചിത്രം വൈറലാകുന്നു. കൗമാര കാലത്തിലുള്ള ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്. പൊൽക്ക ഡോട്ട് ഫ്രോക്ക് ധരിച്ച് മുത്തുമാലയണിഞ്ഞ് മുടിയിൽ റോസാപ്പൂവ് ചൂടി നിൽക്കുന്ന ചിത്രമാണ് സുജാത പങ്കുവച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട ‘ബേബി സുജാത’യുടെ ചിത്രം ചുരുങ്ങിയ സമയത്തിനകം തന്നെ ആരാധകർ ഏറ്റെടുത്തു. ഗായികയുടെ പഴയ രൂപവും ഇപ്പോഴത്തേതും തമ്മില്‍ താരതമ്യം ചെയ്തുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ. അന്നും ഇന്നും സുന്ദരിയാണെന്നും പഴയ ചിത്രം കണ്ടാൽ ആദ്യ നോട്ടത്തിൽത്തന്നെ സുജാത ആണെന്നു തിരിച്ചറിയും എന്നുമാണ് പ്രതികരണങ്ങൾ.
ഇതിനും മുൻപും പഴയകാല ചിത്രങ്ങൾ സുജാത മോഹൻ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ഒമ്പതാം വയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങിയ ഗായികയാണ് സുജാത മോഹൻ. അക്കാലത്ത് ‘കൊച്ചുവാനമ്പാടി’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1975–ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ് ഗായിക പിന്നണി ഗാനരംഗത്ത് എത്തിയത്.