ADVERTISEMENT

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ ‘മിഴിയോരം നനഞ്ഞൊഴുകും’ ഗാനം പുനരാവിഷ്കരിച്ച് ജാൻ.എ.മൻ ടീം. ചിത്രം പുറത്തിറങ്ങി 41 വർഷങ്ങൾക്കിപ്പുറം തയ്യാറാക്കിയ വിഡിയോ, നടി മഞ്ജു വാരിയർ ആണ് റിലീസ് ചെയ്തത്. വ്യത്യസ്ത ആസ്വാദനാനുഭവം സമ്മാനിക്കുന്ന രസകരമായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. 

 

1980ൽ ഫാസിലിന്റെ സംവിധാനത്തില്‍‍ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല വരികൾ കുറിച്ച ഗാനമാണിത്. ജെറി അമല്‍ദേവിന്റെ ഈണത്തിൽ എസ്.ജാനകി ഗാനം ആലപിച്ചിരിക്കുന്നു. പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്. ഇപ്പോൾ ജാൻ.എ.മൻ സംഘം പുറത്തിറക്കിയ പാട്ടിന്റെ വേറിട്ട ആവിഷ്കാരവും സംഗീതാസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

 

മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന ഫാമിലി കോമഡി എന്റർടെയ്നർ ആണ് ജാൻ.എ.മൻ. ചിദംബരം ആണ് ചിത്രത്തിന്റെ സംവിധായകൻ. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, ലാൽ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com