ADVERTISEMENT

ബേണിയും (ബേണി–ഇഗ്നേഷ്യസ്) ടാൻസണും ചേർന്ന് ഈണമൊരുക്കിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ‘കാവൽക്കാരനാം യൗസേപ്പിതാവേ’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വരികൾ കുറിച്ചത് ഫാ.ജോൺ പൈനുങ്കൽ ആണ്. നെവിൻ പ്രിന്‍സ് ഗാനം ആലപിച്ചു. ഫെമിന വിനോബി, സിജി ഡേവിസ്, ബിന്ദു, റിൻസി, ടാൻസൺ എന്നിവരും ആലാപനത്തിൽ പങ്കുചേര്‍ന്നു. സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെന്റ് ആണ് പാട്ടിനു പിന്നിൽ. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട ‘കാവൽക്കാരനാം യൗസേപ്പിതാവേ’ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അതിമനോഹരമായ സംഗീതവും ആലാപനവും ഹൃദ്യമായ അനുഭൂതി പകരുന്നുവെന്നാണ് പ്രേക്ഷകപക്ഷം. പ്രിൻസ് ജോസഫ് ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷനും പ്രോഗ്രാമിങ്ങും നിർവഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com