ഷാൻ റഹ്മാന്റെ ഈണത്തിൽ കൊറിയന്‍ ഗായികയുടെ പാട്ട്; ‘ഡാർലിങ്’ ശ്രദ്ധേയം
Mail This Article
അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ‘ഓ മൈ ഡാർലിങ്’ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകമനസ്സുകൾ കീഴടക്കുന്നു. കൊറിയൻ ഗായിക ലിൻഡ ക്വെറോ ആണ് പാട്ടിനു വരികൾ കുറിച്ചതും ആലപിച്ചതും. ഷാൻ റഹ്മാൻ ഈണമൊരുക്കി. ‘ഡാർലിങ്’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് ആസ്വാദകശ്രദ്ധ നേടിയത്.
പുതുതലമുറയുടെ പ്രണയം പ്രമേയമാക്കി ആല്‍ഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിങ്’. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠ ചിത്രം നിര്‍മിക്കുന്നു. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.
മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരും ‘ഓ മൈ ഡാർലിങ്ങി’ൽ വേഷമിടുന്നു. വിനായക് ശശികുമാർ ആണ് ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങൾ എഴുതുന്നത്.