ADVERTISEMENT

ബെംഗളൂരു ∙ സർക്കാർ ബസ് ഗതാഗത കോർപറേഷനുള്ള ‘കെഎസ്ആർടിസി’ എന്ന ചുരുക്കപ്പേര് കേരളത്തിനു നൽകി,  സെൻട്രൽ ട്രേഡ് മാർക്ക് റജിസ്ട്രി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചെന്ന വാർത്ത തള്ളി കർണാടക ആർടിസി. ഇത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കർണാടകയ്ക്കു ‘കെഎസ്ആർടിസി’ എന്ന ബ്രാൻഡ് തുടർന്നും ഉപയോഗിക്കാമെന്നും എംഡി ശിവയോഗി സി.കലാസാദ് പറഞ്ഞു. കേരള ആർടിസി ഇതു സംബന്ധിച്ച് നോട്ടിസ് അയയ്ക്കുമെന്നു വാർത്തകളുണ്ട്. നോട്ടിസ് ലഭിക്കുമ്പോൾ ഉചിതമായ മറുപടി നൽകും. 

അതിനിടെ, കേരളത്തെ അനാവശ്യമായി പ്രകോപിപ്പിച്ചതാണ് ‘കെഎസ്ആർടിസി’ കൈവിട്ടുപോകാൻ കാരണമെന്നു കർണാടക ആർടിസി ജീവനക്കാർ അഭിപ്രായപ്പെട്ടു. 2 ട്രാൻസ്പോർട് കോർപറേഷനും കെഎസ്ആർടിസി എന്ന പേരിൽ പതിറ്റാണ്ടുകളായി സർവീസ് നടത്തുന്നു. എന്നാൽ കേരളം ഈ ബ്രാൻഡ് ഉപയോഗിക്കുന്നതു വിലക്കണം എന്നാവശ്യപ്പെട്ട് കർണാടക ആർടിസിയാണ് നോട്ടിസ് അയച്ചത്. തുടർന്നു കേരളം നിയമ പോരാട്ടം നടത്തുകയായിരുന്നു.

English Summary: Karnataka again demanding for KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com