ADVERTISEMENT

ചെന്നൈ ∙ ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ 9000 കോടി രൂപയെത്തിയ സംഭവത്തിനു പിന്നാലെ തമിഴ്നാട്ടിൽ 2 പേരുടെ അക്കൗണ്ടുകളിൽ കൂടി കോടിക്കണക്കിനു രൂപയെത്തി. ചെന്നൈ തേനാംപേട്ടയിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസിന്റെ അക്കൗണ്ടിൽ 753 കോടി രൂപയാണ് എത്തിയത്. 

കഴിഞ്ഞ ദിവസം ഇദ്രിസ് സുഹൃത്തിന്റെ അക്കൗണ്ടിലേക്കു കുറച്ചു പണം അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ടിൽ 753 കോടി രൂപയുണ്ടെന്ന സന്ദേശമെത്തിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. മുന്നറിയിപ്പില്ലാതെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഇദ്രിസ് പൊലീസിൽ പരാതി നൽകി. ഇതേസമയം തഞ്ചാവൂർ സ്വദേശി ഗണേശന്റെ ബാങ്ക് അക്കൗണ്ടിലും 756 കോടി രൂപ വന്നു. 

ഏതാനും ദിവസം മുൻപ് ചെന്നൈയിൽ നിന്നുള്ള കാർ ഡ്രൈവർ രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയെത്തിയ സംഭവം വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെ, ബാങ്ക് സിഇഒ സ്ഥാനമൊഴിയുകയും ചെയ്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com