ഹരിയാനയിൽ ആപ് അമ്പേ പാളി; കശ്മീരിൽ അപ്രതീക്ഷിത ജയം
Mail This Article
ന്യൂഡൽഹി ∙ ‘തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പു നൽകുന്ന ഏറ്റവും വലിയപാഠം’. ഹരിയാനയിലെ വലിയ തോൽവിക്കും ജമ്മു കശ്മീരിലെ ഒറ്റസീറ്റ് ജയത്തിനും പിന്നാലെ ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ നടത്തിയ പ്രതികരണത്തിൽ എല്ലാം വ്യക്തം. ഹരിയാനയിൽ നഗരമേഖലയിലുൾപ്പെടെ മികച്ച പ്രകടനം പ്രതീക്ഷിച്ച പാർട്ടി അമ്പേ പരാജയമായി.
-
Also Read
രത്തൻ ടാറ്റയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
90 സീറ്റിലും മത്സരിച്ച എഎപി ആകെ നേടിയത് 1.79% വോട്ടുമാത്രം. പാർട്ടിയിലെ പ്രമുഖനും ഹരിയാന ഘടകം സീനിയർ വൈസ് പ്രസിഡന്റുമായ അനുരാഗ് ധാൻഡയ്ക്ക് കലായത്ത് മണ്ഡലത്തിൽ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ; നേടിയത് 5482 വോട്ടു മാത്രം. ജമ്മു കശ്മീരിലെ ദോഡ മണ്ഡലത്തിൽ എഎപിയുടെ മെഹ്‌രാജ് മാലിക്ക് അപ്രതീക്ഷിത ജയമാണ് നേടിയത്. കശ്മീരിൽ 7 സീറ്റിൽ മത്സരിച്ച എഎപിക്ക് 0.52% വോട്ടു ലഭിച്ചു.