ADVERTISEMENT

പത്തനംതിട്ട∙ ‍ഡിസിസി പ്രസിഡന്റിനെതിരെ പൊട്ടിത്തെറിച്ച് അടൂർ പ്രകാശ് എംപി. കോന്നിയിൽ ജയിക്കാൻ ഈഴവ സ്ഥാനാർഥി നിർബന്ധമില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. മതേതര പാർട്ടിയായ കോൺഗ്രസ് അങ്ങനെ ചിന്തിക്കില്ല. നിലപാട് പാർട്ടിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് മനോരമ ന്യൂസിനോടു പ്രതികരിച്ചു.

സീറ്റ് വിവാദത്തിലെ ഉന്നം തനിക്കെതിരെയാണെന്നും അടൂർ പ്രകാശ് അവകാശപ്പെട്ടു. ഡിസിസി പ്രസിഡന്റായാൽ ആർക്കും എന്തും പറയാമെന്നാണു സ്ഥിതി. എനിക്കെതിരായ നീക്കം വർഷങ്ങൾക്കു മുൻപേ തുടങ്ങിയതാണെന്നും അടൂർ പ്രകാശ് പറഞ്ഞു. അതേസമയം നേരത്തേ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. കോന്നിയിൽ സാമുദായിക സ്വാധീനം പരിഗണിക്കണം. പാർ‌ട്ടി തീരുമാനിക്കുന്ന ആരെയും അംഗീകരിക്കുമെന്നും ബാബു ജോർജ് വ്യക്തമാക്കി.

വ്യക്തിതാൽപര്യങ്ങൾ കണക്കിലെടുത്തു സ്ഥാനാർഥി നിർണയത്തിലേക്കു പോയാൽ അപകടം പിണയുമെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചതായും ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. കോന്നി മുൻ എംഎൽഎ അടൂർ പ്രകാശ് പേര് നിർദേശിച്ച പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർക്കെതിരെയാണ് ഡിസിസി നേതൃത്വത്തിന്റെ ഒളിയമ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com