ആർ.പ്രശാന്ത് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്

Mail This Article
തിരുവനന്തപുരം∙ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ആർ.പ്രശാന്തിനെ തിരഞ്ഞെടുത്തു. നിലവിൽ അസോസിയേഷൻ വൈസ് പ്രസിഡന്റും എസ്എസ്ബിയിലെ ഇൻസ്പെക്ടറുമാണ്. പ്രസിഡന്റായിരുന്ന ഡി.കെ.പ്രിഥ്വിരാജിനു ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനിൽ അംഗമല്ലാതായതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒഴിവുണ്ടായ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു വി.ചന്ദ്രശേഖരൻ (എസ്ഐ, കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി), പി.ടി.മുരളീധരൻ (എസ്ഐ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, കോഴിക്കോട് സിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സ്റ്റാഫ് കൗൺസിലിലേക്കു സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എസ്.എസ്.ജയകുമാർ (തിരുവനന്തപുരം സിറ്റി), പി.വി.സതീശൻ (കാസർകോട്) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾക്കു മാറ്റമില്ലെന്നു സംസ്ഥാന സെക്രട്ടറി സി.ആർ.ബിജു അറിയിച്ചു.
English Summary: R Prashanth elected as State President of Kerala Police Officers Association