പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടി കുഞ്ഞുമിടുക്കികൾ – വിഡിയോ
Mail This Article
×
ന്യൂഡൽഹി∙ തന്റെ ഓഫിസിലെ ജീവനക്കാരുടെ മക്കളുമൊത്ത് രക്ഷാബന്ധൻ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ പുറത്ത്. ജീവനക്കാരുടെ കുഞ്ഞു പെൺകുട്ടികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തിന്റെ കൈയിൽ രാഖി കെട്ടിക്കൊടുക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.
പ്രധാനമന്ത്രിയുടെ വസതിയിലെ ശുചീകരണപ്രവർത്തകർ, പ്യൂൺമാർ, പൂന്തോട്ടക്കാർ, ഡ്രൈവർമാർ തുടങ്ങിയവരുടെ മക്കളാണ് രാഖിയുമായെത്തിയത്. രാവിലെതന്നെ എല്ലാവർക്കും രക്ഷാബന്ധൻ ആശംസകൾ ട്വീറ്റിലൂടെ പ്രധാനമന്ത്രി നൽകിയിരുന്നു.
English Summary: Watch: Daughters Of Staff Members At PM's Office Tie Him Rakhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.