കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂര്‍ അനിവാര്യൻ: എം.കെ.രാഘവന് എംപി

Mail This Article
കൊച്ചി∙ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു ശശി തരൂര്‍ അനിവാര്യനെന്ന് എം.കെ.രാഘവന് എംപി. കൃഷ്ണമേനോനുശേഷം കേരളത്തില്‍നിന്നു കോണ്‍ഗ്രസിനു കിട്ടിയ വലിയ വ്യക്തിത്വമാണ് തരൂര്‍. തരൂരിനെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത് സോണിയ ഗാന്ധിയാണെന്ന് ഓര്‍മിക്കണം. തരൂരിന്റെ യോഗ്യത തന്നെയാണ് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരാന്‍ കാരണം. മനോരമ ന്യൂസിന്റെ അഭിമുഖ പരമ്പരയായ ‘നേരെ ചൊവ്വേ’യിലാണ് എം.കെ. രാഘവന്റെ പ്രതികരണം.
കെ.മുരളീധരനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെയും എം.കെ.രാഘവന് രംഗത്തെത്തി. ശശി തരൂരിനെതിരായ സമീപനം തെറ്റാണ്, അംഗീകരിക്കാനാകാത്തതാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരാവുകയാണെന്നും എം.കെ.രാഘവന് പറഞ്ഞു.
English Summary: MK Raghavan MP on Shashi Tharoor