കായംകുളത്ത് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു

Mail This Article
×
കായംകുളം ∙ പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അമ്പനാട്ടു പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15 ) ആണു മരിച്ചത്. ഉച്ചകഴിഞ്ഞു കൂട്ടുകാരുമായി മുഹയദ്ദീൻ പള്ളിയിലെ കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.
Read Also: ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കുമ്പോൾ മുങ്ങിത്താണു; 2 യുവാക്കൾക്ക് ദാരുണാന്ത്യം
അഫ്സൽ മുങ്ങിത്താഴുന്നതു കണ്ടു കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം കായംകുളം ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പത്താം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷീബ. സഹോദരൻ: അജ്സൽ.
English Summary: Student drowned to death in Kayamkulam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.