മുഹമ്മദ് നബിയെ ചിത്രീകരിച്ച വിവാദ കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാഡ് അന്തരിച്ചു
Mail This Article
×
കോപ്പൻഹേഗൻ ∙ മുഹമ്മദ് നബിയെ ചിത്രീകരിച്ചു വിവാദമുണ്ടാക്കിയ ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാഡ് (86) അന്തരിച്ചു. 2005 ലാണു മുസ്‌ലിം സമൂഹത്തിൽ പ്രതിഷേധമുയർത്തിയ ആദ്യ കാരിക്കേച്ചർ ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.
തുടർന്നു വെസ്റ്റർഗാഡ് മുൻകയ്യെടുത്തു സമാനമായ 12 ചിത്രങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. കോപ്പൻഹേഗനിൽ പത്രത്തിനെതിരെ പ്രതിഷേധ പ്രകടനം നടന്നതോടെയാണു ലോകശ്രദ്ധയാകർഷിച്ചത്. വിവിധ മുസ്‌ലിം രാജ്യങ്ങൾ ഡെൻമാർക്ക് സർക്കാരിനു പരാതി നൽകിയിരുന്നു.
English Summary: Danish cartoonist Kurt Westergaard passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.