ചായ കുടിക്കാം സ്റ്റൈലായി

Mail This Article
മൂന്നു ലയറുള്ള ഈ മസാല ചായ ഏതൊരു ചായ പ്രേമിയുടെയും ഉള്ളുണർത്തും.
ആവശ്യമായ ചേരുവകൾ
4 കപ്പ് ചായക്ക്
- ശർക്കര - 100 ഗ്രാം
- വെള്ളം - 3 കപ്പ്
- ഇഞ്ചി - 2 കഷ്ണം
- കറുവപ്പട്ട - 2 പീസ്
- ഗ്രാമ്പൂ - 3 എണ്ണം
- ഏലക്കായ- 3 എണ്ണം
- ചായപ്പൊടി - 3 ടീസ്പൂൺ
- പാൽ - 2 കപ്പ്
തയാറാക്കുന്ന വിധം
ശർക്കര 1 കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. ഇത് അരിപ്പയിലൂടെ അരിച്ചെടുത്തു വീണ്ടും പാത്രത്തിലാക്കി ചെറിയ തീയിൽ അടുപ്പിൽ തന്നെ വയ്ക്കുക. ഇഞ്ചി, പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവ ചതച്ചു 2 കപ്പ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി ഇട്ട് തിളപ്പിക്കുക. പാൽ അടുപ്പിൽ വെച്ചു ചൂടാക്കിയ ശേഷം ബീറ്റർ ഉപയോഗിച്ചു അടിച്ചു പത വരുത്തുക.
ഒരു ഗ്ലാസിൽ ആദ്യം കുറച്ചു ശർക്കര പാനി ഒഴിക്കുക. അതിനു മുകളിലായി പാലിന്റെ പത സ്പൂൺ കൊണ്ട് കോരി ഒഴിച്ചു കൊടുക്കുക. കുറച്ചു പാലും ഇതുപോലെ ഒഴിക്കുക.
മൂന്നാമത്തെ ലയറിനായി ചായ അരിച്ചെടുത്ത ശേഷം ഒരു സ്പൂൺ ഗ്ലാസിന്റെ സൈഡിൽ വെച്ചു സ്പൂണിന്റെ പിൻവശത്തു കൂടെ വളരെ പതുക്കെ ഒഴിച്ചു കൊടുക്കുക. മസാല ചായ റെഡി.
English Summary: Masala Tea